മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതല മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാദ്ധ്യമ പ്രവർത്തകർക്കുള്ള മാർഗനിർദേശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പരാതികളിലും മറ്റു മാദ്ധ്യമ സംബന്ധമായ കാര്യങ്ങളിലും തീർപ്പ് കൽപ്പിക്കാൻ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുകയാണ് സമിതിയുടെ ചുമതല. ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഗാണ് ചെയർമാൻ. ജില്ല ഇൻഫർമേഷൻ ഓഫീസർ സി.പി അബ്ദുൽ കരീമാണ് കൺവീനർ. ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ സി.മണിലാൽ, സി.കെ ഫൈസൽ, ഇ.പി മുഹമ്മദ്, എൻ.എസ് അജിഷ എന്നിവർ അംഗങ്ങളുമാണ്.