കൊല്ലത്ത് വൻതീപിടിത്തം, നാല് വീടുകൾ കത്തിനശിച്ചു , തീയണയ്ക്കാൻ ശ്രമം തുടരുന്നു
Thursday 20 November 2025 9:30 PM IST
കൊല്ലം: കൊല്ലം തങ്കശേരി ആൽത്തറമൂട്ടിൽ വൻ തീപിടിത്തം. നാല് വീടുകൾക്ക് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തീ മറ്റ് കെട്ടിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സ് സംഘം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ തീ ആളിക്കത്തുകയും സമീപത്തെ വീടുകളിലേക്ക് പടരുകയുമായിരുന്നു. സംഭവം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാൻ തീവ്രശ്രമം തുടരുകയാണ്. ആളപായമുള്ളതായി സൂചനയില്ല.