പത്മകുമാറിനെ എത്തിച്ചത് വിജി. ജഡ്ജിയുടെ വീട്ടിൽ
Friday 21 November 2025 1:53 AM IST
കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ ഇന്നലെ രാത്രി 8.20നാണ് കൊല്ലം വിജിലൻസ് ജഡ്ജി സി.എസ്. മോഹിതിന്റെ തേവള്ളിയിലെ ഔദ്യോഗിക വസതിയിൽ കൊണ്ടുവന്നത്. കൊണ്ടുവരുമ്പോഴും മടക്കിക്കൊണ്ടുപോകുമ്പോഴും പത്മകുമാർ ജീപ്പിൽ തലകുനിച്ചിരുന്നു. എസ്.ഐ.ടിക്ക് വേണ്ടി വിജിലൻസ് കോടതി പ്രോസിക്യൂട്ടർ അഡ്വ. വീണ സതീശനും പത്മകുമാറിന് വേണ്ടി പത്തനംതിട്ടയിൽ നിന്ന് അഡ്വ. നവീൻ ഈശോയും ഹാജരായി.