ജില്ലയിൽ 2754 പേർ നാമനിർദ്ദേശ പത്രിക നൽകി
Friday 21 November 2025 12:32 AM IST
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കോഴിക്കോട് ജില്ലയിൽ ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് 2754 പേർ. ഇവരിൽ 1263 പേർ പുരുഷൻമാരും 1491 പേർ സ്ത്രീകളുമാണ്. ഇത്രയും പേരിൽ നിന്ന് 3979 നാമനിർദ്ദേശ പത്രികകളാണ് വരണാധികാരികൾക്ക് ലഭിച്ചത്. ഇന്നലെ മാത്രം 1026 പുരുഷന്മാരും 1225 സ്ത്രീകളും ഉൾപ്പെടെ 2251 പേർ നാമം നിർദ്ദേശപത്രിക സമർപ്പിച്ചു.