പുതിയ വികസന മാതൃക അവതരിപ്പിച്ച് 'നൗ' കോൺക്ലേവ്

Friday 21 November 2025 12:47 AM IST

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവള മേഖല കേന്ദ്രമാക്കി 'പെരിയാർ ഇടനാഴി 2047', 'എയ്റോട്രോപോളിസ് 2037' പദ്ധതികൾ നടപ്പാക്കണമെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ സംഘടിപ്പിച്ച 'നൗ' കോൺക്ലേവിൽ നിർദ്ദേശം.

അങ്കമാലിയും നെടുമ്പാശേരിയും ഉൾപ്പെടുന്ന സമഗ്ര ഉപഗ്രഹ നഗര വികസന മാതൃകയാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിന് സമീപം ലോജിസ്റ്റിക്‌സ്, റീട്ടെയിൽ, ടൂറിസം വികസനം എന്നിവ സമന്വയിപ്പിക്കുന്ന എയ്റോട്രോപോളിസ് 2037ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

വിഭവങ്ങളും സാധ്യതകളും ഏറെയുള്ള കേരളത്തിന് ദുബായ്, സിംഗപ്പൂർ മാതൃകയിൽ മുന്നേറാൻ കഴിയാത്തത് ഗൗരവമായി പഠിക്കണമെന്ന് കോൺക്ളേവ് ഉദ്ഘാടനം ചെയ്ത റോജി എം. ജോൺ എം.എൽ.എ പറഞ്ഞു. ബെന്നി ബഹനാൻ എം.പി, അങ്കമാലി നഗരസഭ ചെയർമാൻ അഡ്വ: ഷിയോ പോൾ, കെ.എസ്.ആ.ഡി.സി ചെയർമാൻ സി. ബാലഗോപാൽ, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, ആർകിടെക്ടും പ്രശാന്ത് അസോസിയേറ്റ്സ് മാനേജിംഗ് പാർട്നറുമായ പ്രശാന്ത്, കെ.എം.ആർ.എൽ അഡീഷണൽ ജനറൽ മാനേജർ ടി.ജി. ഗോകുൽ, പി.എച്ച്. കുര്യൻ, എം.പി. ജോസഫ്, ടി. ബാലകൃഷ്ണൻ, അസോസിയേഷൻ നാഷണൽ ചെയർമാൻ രജേന്ദ്ര സിംഗ് കാംബോ, കേരള ചെയർമാൻ കെ.എ. ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ 700ൽ അധികം പ്രതിനിധികൾ പങ്കെടുക്കുന്ന ജനറൽ കൗൺസിൽ സമ്മേളനം ഇന്ന് സമാപിക്കും.