ചിഹ്നത്തിന് പാർട്ടിയുടെ ശുപാർശ കത്ത്, 24ന് 3വരെ

Friday 21 November 2025 2:51 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ചിഹ്നം നൽകാൻ അധികാരപ്പെടുത്തിയ രാഷ്ട്രീയപാർട്ടി ഭാരവാഹികളുടെ ശുപാർശ കത്ത് 24ന് വൈകിട്ട് 3വരെ നൽകാനാകുമെന്ന് കമ്മീഷൻ അറിയിച്ചു.

സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതിയായ 24ന് വൈകിട്ട് മൂന്നുകഴിഞ്ഞാണ് വരണാധികാരി സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുന്നത്. തുടർന്നാണ് സ്ഥാനാർത്ഥികളുടെയും ചിഹ്നങ്ങളുടെയും പട്ടിക വരണാധികാരി ഫാറം 6ൽ പ്രസിദ്ധീകരിക്കുന്നത്. ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സ്ഥാനാർത്ഥികൾക്ക് ഒരോ തിരഞ്ഞെടുപ്പ് ഏജന്റിനെ നിയമിച്ചു കൊണ്ടുള്ള ഫാറം 8ലുള്ള നോട്ടീസ് വരണാധികാരിക്ക് നൽകാം. നാമനിർദ്ദേശ പത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട നിക്ഷേപതുക വരണാധികാരിക്ക് പണമായി നൽകാം. ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലും ട്രഷറിയിലും തുക അടയ്ക്കാം.