നാമനിർദ്ദേശ പത്രിക നൽകി വൈഷ്ണ

Friday 21 November 2025 2:52 AM IST

തിരുവനന്തപുരം: ഹൈേക്കാടതി ഇടപെടലിനെത്തുടർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് കളക്ടറേറ്റിലെത്തി നഗരസഭ മുട്ടട വാർഡ് വരണാധികാരിക്കാണ് പത്രിക നൽകിയത്. കഴിഞ്ഞ ദിവസമാണ് വൈഷ്ണയുടെ പേര് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ പുന:സ്ഥാപിച്ചത്. മുട്ടട വാർഡ്ചുമതലയുള്ള അഡ്വ.ജെ.എസ് അഖിൽ,പേരൂർക്കട സുദർശൻ എന്നിവരോടൊപ്പമെത്തിയാണ് വൈഷ്ണ പത്രിക സമർപ്പിച്ചത്. നിയമ പോരാട്ടത്തിലൂടെ സത്യം വിജയിച്ചെന്നും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പിന്തുണയാണ് സഹായമായതെന്നും വൈഷ്ണ പറഞ്ഞു. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തത് നിയമ വിരുദ്ധമായാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.