വൈഷ്ണയുടെ പേരു വെട്ടിയവർക്കെതിരെ നിയമനടപടി: കെ.മുരളീധരൻ
തിരുവനന്തപുരം: മുട്ടട വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നിൽ മേയർ ആര്യാ രാജേന്ദ്രനെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നഗരസഭയിലെ കോൺഗ്രസ് യൂണിയന്റെ ആൾക്കാർ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
തങ്ങൾ സംഘടിപ്പിച്ച കോർപ്പറേഷൻ മാർച്ചിന്റെ സമയത്ത് ഇങ്ങനെയൊരു വാർത്ത കിട്ടയത് താൻ സൂചിപ്പിച്ചിരുന്നു.14ന് വൈകിട്ട് വൈഷ്ണയുടെ പേരുവെട്ടിക്കൊണ്ടുള്ള തീരുമാനം വന്നു. മേയർ മാത്രമാണ് ഇതിന് പിന്നിലെന്ന് കരുതുന്നില്ല.
എന്തിന് പേര് വെട്ടിയെന്ന് ഇലക്ഷൻ കമ്മീഷൻ കുറ്റപ്പെടുത്തിയ സ്ഥിതിക്ക് ആ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പാർട്ടി ആലോചിച്ച് തീരുമാനിക്കും. വോട്ടർ പട്ടികയിൽ പേരുണ്ടായിട്ടും എന്തുകൊണ്ട് അത് വെട്ടി. വൈഷ്ണവിയുടെ ഭാഗം കേട്ടില്ല. മാത്രമല്ല പരാതിക്കാരൻ ഹാജരാവാതിരിക്കുകയും ചെയ്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.