വൈഷ്ണയുടെ പേരുവെട്ടിയതിൽ ഗൂഢാലോചന: സതീശൻ
Friday 21 November 2025 2:55 AM IST
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കാൻ സി.പി.എം ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ജില്ലയിലെ രണ്ടു പ്രധാന സി.പി.എം നേതാക്കൾക്ക് ഗൂഢാലോചനയിൽ നേരിട്ട് പങ്കുണ്ട്. കോർപ്പറേഷനിലെ സി.പി.എമ്മുകാരായ ചില ഉദ്യോഗസ്ഥരും ഈ ക്രിമിനൽ പ്രവൃത്തിയിൽ പങ്കാളികളാണ്. ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. അല്ലെങ്കിൽ യു.ഡി.എഫ് നിയമ നടപടി സ്വീകരിക്കുമെന്നും സതീശൻ പ്രസ്താവനയിൽ പറഞ്ഞു.