ഈഡനിലെ പിച്ചിനെ തള്ളി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Thursday 20 November 2025 11:28 PM IST

ഗംഭീറിന്റെ നിലപാടിന് നേർ വിപരീതം

ഗോഹട്ടി: കൊൽത്ത ഈഡൻഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിനൊരുക്കിയ പിച്ച് തെറും മോശായിരുന്നെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സീതാംശു കോട്ടക്ക്. ഈഡനിലെ പിച്ചിന് ഒരു കുഴപ്പവുമില്ലായിരുന്നെന്ന ഇന്ത്യൻ ചീഫ് കോച്ച് ഗംഭീറിന്റെ നിലപാടിന് കടകവിരുദ്ധമായാണ് സീതാംശു ഇന്നലെ ഗോഹട്ടിയിൽ രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിച്ചത്.

ഈഡനിലേതുപോലുള്ള പിച്ചിൽ കളിക്കാൻ ഒരു ടീമും ആഗ്രഹിക്കില്ലെന്ന് പറഞ്ഞ സീതാംശു പക്ഷേ ഇങ്ങനെ പിച്ചൊരുക്കാൻ നിർദ്ദേശിച്ചതിന്റെ പേരിൽ ഗംഭീറിനെ വിമർശിക്കുന്നത് വ്യക്തപരമായ ലക്ഷ്യങ്ങൾ വച്ചാണെന്നും പറഞ്ഞു.

ഗോഹട്ടിയിൽ ബാറ്റിംഗ് പിച്ച്

അതേസമയം ഗോഹട്ടിയിൽ ഒരുക്കുന്നത് ബാറ്റിംഗിനെ സഹായിക്കുന്ന പിച്ചായിരിക്കുമെന്ന് സൂചന. പേസ് ബൗളർമാർക്കും പിന്തുണ ലഭിക്കാനിടയുണ്ട്. ആദ്യമായാണ് ഇവിടെ ടെസ്റ്റ് നടക്കുന്നത്.