എസ് ഐ ആർ : ക്യാമ്പിൽ പങ്കെടുത്ത ശേഷം മടങ്ങിയ ബി എൽ ഒ കുഴഞ്ഞു വീണു
Thursday 20 November 2025 11:41 PM IST
കോഴിക്കോട് : കോഴിക്കോട് കാരയാട് ബി.എൽ.ഒയായ അദ്ധ്യാപകൻ കുഴഞ്ഞു വീണു. കെ.പി.എം.എസ് സ്കൂളിലെ അദ്ധ്യാപകൻ അബ്ദുൾ അസീസാണ് കുഴഞ്ഞു വീണത്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐ.ആർ ഫോം തിരിച്ചു വാങ്ങാനുള്ള ക്യാമ്പിൽ പങ്കെടുത്ത ശേഷം വീട്ടിൽ എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. അബ്ദുൾ അസീസിന് ജോലി സമ്മർദ്ദമുണ്ടായിരുന്നതായി ആരോപണമുണ്ട്. രോഗാവസ്ഥ പറഞ്ഞിട്ടും ബി.എൽ.ഒ ചുമതല ഒഴിവാക്കി നൽകിയിരുന്നില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കണ്ണൂർ പയ്യന്നൂരിൽ ബി.എൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തത്.