മാവേലിക്കര റെയിൽവേ അറ്റകുറ്റപ്പണി, 22നും 23നും ട്രെയിൻ നിയന്ത്രണം
തിരുവനന്തപുരം: മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിൽ റെയിൽപ്പാതയിലെ ഗിർഡറുകൾ മാറ്റിയിടുന്നതിനാൽ നാളെയും മറ്റന്നാളും സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം നിയന്ത്രണമാകും. 22ന് രാത്രി 9.05ന് കൊല്ലത്തുനിന്നുള്ള എറണാകുളം പാസഞ്ചർ റദ്ദാക്കി. അഞ്ച് ട്രെയിനുകൾ യാത്ര വെട്ടിക്കുറയ്ക്കും. 9ട്രെയിനുകൾ വഴിതിരിച്ചുവിടും. 3ട്രെയിനുകൾ പിടിച്ചിടും.
23ന് രാവിലെ 4.20ന് കൊല്ലത്തുനിന്നുള്ള എറണാകുളം മെമു, 22ന് തൂത്തുകുടിയിൽ നിന്ന് രാത്രി 10ന് പുറപ്പെടുന്ന പാലക്കാട്ടേക്കുള്ള പാലരുവി, 22ന് വൈകിട്ട് 5.45ന് പുറപ്പെടുന്ന എറണാകുളം വഞ്ചിനാട് എന്നിവയാണ് പിടിച്ചിടുന്നത്. തിരുവനന്തപുരം -എം.ജി.ആർ.ചെന്നൈ സൂപ്പർഫാസ്റ്റ്, കൊച്ചുവേളി - ശ്രീഗംഗാനഗർ പ്രതിവാരഎക്സ്പ്രസ്, കൊച്ചുവേളി -ലോകമാന്യതിലക് സ്പെഷ്യൽ, കൊച്ചുവേളി -എസ്.എം.വി.ടി.ബാംഗ്ളൂർ ഹംസഫർ, തിരുവനന്തപുരം - മംഗലാപുരം മലബാർ,കന്യാകുമാരി - ദിബ്രുഗാർഹ് വിവേക് എക്സ്പ്രസ്, തിരുവനന്തപുരം -രാമേശ്വരം അമൃത, തിരുവനന്തപുരം -നിലമ്പൂർ റോഡ് രാജ്യറാണി, തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ് എന്നിവയാണ് വഴിതിരിച്ചുവിടുന്നത്. 22ന് മധുര - ഗുരുവായൂർ എക്സ്പ്രസ് ഗുരുവായൂരിലേക്ക് പോകാതെ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 23ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട മധുരയ്ക്കുള്ളഎക്സ്പ്രസ് കൊല്ലത്തുനിന്നും പുറപ്പെടും. 22ന് നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് കോട്ടയത്തേക്ക് പോകാതെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. 21ന് എം.ജി.ആർ.ചെന്നൈയിൽ നിന്നുള്ള എം.ജി.ആർ ചെന്നൈ -തിരുവനന്തപുരം എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് പോകാതെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. 22ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട എം.ജി.ആർ.ചെന്നൈ എക്സ്പ്രസ് കോട്ടയത്തുനിന്നായിരിക്കും തുടങ്ങുക.