നിഷ ജോസ് കെ.മാണിക്ക് ഡോക്ടറേറ്റ്

Friday 21 November 2025 1:03 AM IST

കോട്ടയം: ജെൻഡർ ബഡ്ജറ്റിംഗിന്റെ സ്വാധീനത്തെക്കുറിച്ചുള്ള പഠനത്തിന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയുടെ ഭാര്യ നിഷ ജോസ് കെ.മാണിക്ക് പൂനെ ശ്രീബാലാജി സർവകലാശാലയിൽനിന്ന് പി.എച്ച്.ഡി ലഭിച്ചു. സ്ത്രീ കേന്ദ്രീകൃത പദ്ധതികൾക്കു മാറ്റിവെക്കുന്ന തുകയുടെ വിനിയോഗം സ്ത്രീകളെ എങ്ങനെ സഹായിക്കുന്നുവെന്നതായിരുന്നു പഠനം. കുടുംബശ്രീ,ലൈഫ് മിഷനുൾപ്പെടെയുള്ള പദ്ധതികളും കെ.എം മാണിയുടെ അദ്ധ്വാനവർഗ സിദ്ധാന്തത്തിലെ ഉൾക്കാഴ്ചയും പഠന വിഷയമായി. കെ.എം മാണി കാരുണ്യ പദ്ധതിക്കായി ലോട്ടറി നടപ്പാക്കിയതുപോലെയുള്ള സംവിധാനം ആവശ്യമാണ്. അദ്ധ്വാനവർഗ സിദ്ധാന്തത്തിന്റെ പരിധിയിൽ ഇല്ലാതിരുന്ന വീട്ടമ്മമാരെയും നിഷ പഠനത്തിൽ ഉൾപ്പെടുത്തി. ഗവേഷണത്തിനിടെ ബാധിച്ച അർബുദത്തെയും നിഷ പൊരുതി തോൽപ്പിച്ചിരുന്നു.