അഞ്ചൽ സെന്റ് ജോൺസ് സ്‌കൂൾ വാർഷികാഘോഷം
Friday 21 November 2025 12:10 AM IST
അഞ്ചൽ: സെന്റ് ജോൺസ് സ്‌കൂളിന്റെ 41-ാം വാർഷികാഘോഷം നടന്നു. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. സിനിമാതാരം രമേഷ് പിഷാരടി മുഖ്യാതിഥി ആയിരുന്നു. സ്‌കൂൾ ലോക്കൽ മാനേജർ ഫാ. ബോവസ് മാത്യു, പ്രിൻസിപ്പൽ മേരി പോത്തൻ, രക്ഷാകർതൃ പ്രതിനിധി ചടയമംഗലം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ.സുനീഷ് , സ്‌കൂൾ വൈസ് ചെയർമാൻ കെ.എം. മാത്യു, ജനറൽ അക്കാഡമിക് കോ-ഓർഡിനേറ്റർ പി.ടി.അന്റണി, സ്റ്റാഫ് സെക്രട്ടറി ഷിബി ജോൺ, പ്രോഗ്രാം കൺവീനർ റെനി ജോർജ്ജ്, കൂടാതെ വിദ്യാർത്ഥി പ്രതിനിധികളായ അഫ്‌റ അമീൻ, ഓം സ്വരൂപ്, ഐറിൻ മേരി തോമസ്, അഭിഷേക് അനിൽ എന്നിവരും സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.