പഴ്സ് ഉടമസ്ഥന് കൈമാറി

Friday 21 November 2025 12:19 AM IST

പത്തനംതിട്ട : ഫയർ സ്റ്റേഷന് മുമ്പിലെ റോഡിൽ നിന്നുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്‌സ് ഉടമസ്ഥന് തിരികെ നൽകി. ഫയർഫോഴ്സ് സ്‌കൂബ ടീം അംഗം ജിത്തുവിനാണ് മലയാലപ്പുഴ കരവട്ടത് വീട്ടിൽ ഷാജിമാത്യു എന്ന ആളിന്റെ പഴ്സ് വഴിയിൽ കിടന്ന് കിട്ടിയത്. തുടർന്ന് പഴ്സിൽ ഉണ്ടായിരുന്ന നമ്പറിൽ ബന്ധപ്പെട്ട് ഉടമസ്ഥന് തിരികെ നൽകുകയായിരുന്നു. ഇന്നലെ രാവിലെ 9ന് മകനെ സ്‌കൂളിൽ കൊണ്ട് വിടാൻ വരുന്നവഴിയാണ് ഷാജിമാത്യുവിന്റെ പഴ്സ് നഷ്ടപ്പെട്ടത്.