പത്മനാഭോദയം സ്കൂളിന് നേട്ടം
Friday 21 November 2025 12:21 AM IST
പത്തനംതിട്ട : സ്കൂൾ മേളകളിൽ മെഴുവേലി പത്മനാഭോദയം ഹയർസെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ മേളയിൽ ആറൻമുള്ള സബ് ജില്ലയിൽ ഓവറോൾ കിരീടം നേടി. സംസ്ഥാന പ്രവൃത്തിപരിചയ മേളയിലും നേട്ടം കൊയ്തു. സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ആറ് വിദ്യാർത്ഥികൾപങ്കെടുത്തു. ക്രിക്കറ്റിൽ ആറൻമുള സബ് ജില്ലാ കിരീടം സ്വന്തമാക്കി. സംസ്ഥാസ്കൂൾ ക്രിക്കറ്റിൽ പത്തനംതിട്ട ജില്ലയ്ക്കായി സ്കൂളിൽ നിന്ന് പ്രാതിനിധ്യമുണ്ടായി. വടംവലിയിൽ ആറൻമുള്ള സബ് ജില്ലാ ചാമ്പ്യൻമാരായി.. സംസ്ഥാന സോഫ്റ്റ് ബോൾ ഗെയിമിലും പങ്കെടുത്തു.