വിദേശമദ്യ വില്പന നടത്തിയയാൾ അറസ്റ്റിൽ

Friday 21 November 2025 12:22 AM IST

കൂടൽ : ഇന്ത്യൻനിർമ്മിത വിദേശമദ്യം കൈവശം വച്ച് പൊതുസ്ഥലത്ത് ഒഴിച്ചുവില്പന നടത്തിയ ആളെ കൂടൽ പൊലീസ് പിടികൂടി. കലഞ്ഞൂർ കാഞ്ഞിരമുകൾ എന്ന സ്ഥലത്ത് താവളത്തിൽ വീട്ടിൽ ഹരി (49) ആണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യം ചില്ലറ വില്പന നടത്തിയതിലേക്ക് അറസ്റ്റിലായത്. കലഞ്ഞൂർ പാലമല കനാൽ റോഡ് കേന്ദ്രീകരിച്ച് മദ്യക്കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കൂടൽ പൊലീസ് ഇൻസ്‌പെക്ടർ സുധീറിന്റെ നേതൃത്വത്തി ലുളള സംഘം പിടികൂടുകയായിരുന്നു.