അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ
Friday 21 November 2025 12:23 AM IST
കരുനാഗപ്പള്ളി: വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. തമിഴ്നാട് മധുര മുനിയാണ്ടിപുരം വടിവേലുവാണ് (45) പിടിയിലായത്. 2024 മാർച്ചിൽ പാവുമ്പയിലെ ഒരു വീടിന്റെ അടുക്കള വാതിൽ തകർത്ത് 6 പവനും 15,000 രൂപയുമാണ് മോഷ്ടിച്ചത്. വിരലടയാളമാണ് മോഷ്ടാവിനെ പിടികൂടാൻ സഹായിച്ചത്. മധുരയിലെത്തിയ പൊലീസ് തിരുട്ട് ഗ്രാമത്തിൽ നിന്നുമാണ് വടിവേലുവിനെ പിടികൂടിയത്. തമിഴ്നാട്ടിൽ മാത്രം 25 ഓളം മോഷണ കേസുകളുണ്ട്. കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ സ്റ്റേഷൻ എസ്.എച്ച്.ഒ അനൂപ്, എസ്.ഐമാരായ ഷമീർ, ആഷിഖ്, അമൽ പ്രസാദ്, എസ്.സി.പി.ഒ ഹാഷിം, സരൺ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.