ഡ്രാഗൺ ഫ്രൂട്ട് തോട്ടം ഉദ്ഘാടനം

Friday 21 November 2025 12:24 AM IST

തിരുവല്ല: നിക്കോൾസൺ സ്കൂൾ ക്യാമ്പസിലെ ഫ്രൂട്ട് ഫാമിന്റെ ഭാഗമായുള്ള ഡ്രാഗൺ ഫ്രൂട്ട് തോട്ടത്തിന്റെ ഉദ്ഘാടനം ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ നിർവഹിച്ചു. റംബൂട്ടാൻ,പേര, സപ്പോട്ട, മിൽക്ക് ഫ്രൂട്ട്, അഭിയൂ തുടങ്ങിയ ഫലവൃക്ഷങ്ങളും ഉള്ള തോട്ടമാണ് ക്യാമ്പസിൽ ഉള്ളത്. പ്രകൃതിയോടും കൃഷിയോടുമുള്ള സ്‌നേഹവും, സ്കൂൾ കുട്ടികളിൽ പരിസ്ഥിതി ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി. സഭാ ആത്മായ ട്രസ്റ്റി അൻസിൽ സക്കറിയ കോമാട്ട് ,സ്കൂൾ മാനേജർ ഗീത ടി.ജോർജ്‌ , സ്റ്റിജു എം.ജോർജ്‌ , രാജൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.