പുസ്തകപ്രേമി സംഘം ജില്ലാ ചാപ്ടർ

Friday 21 November 2025 12:24 AM IST

കൊല്ലം: പുസ്തകപ്രേമി സംഘം ജില്ലാ ചാപ്ടറിന്റെ ഉദ്ഘാടനവും ഡോ.എസ്.ശ്രീനിവാസൻ അനുസ്മരണവും ഹോം ലൈബ്രറി സ്കീം ഉദ്ഘാടനവും 23ന് നടക്കും. കടപ്പാക്കട സ്പോർട്സ് ക്ളബിൽ രാവിലെ 10.30ന് കെ.വി.ജ്യോതിലാലിന്റെ ഗുരുകടാക്ഷം ചിത്രപ്രദർശനം ഡോ.മുഞ്ഞിനാട് പത്മകുമാർ ഉദ്ഘാടനം ചെയ്യും. പ്രൊഫ.എസ്.സുലഭ പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് പുസ്തകപ്രേമി സംഘം ഉദ്ഘാടനവും അനുസ്മരണവും. വെച്ചൂച്ചിറ മധു, ഡോ.വെള്ളിമൺ നെൽസൺ, പ്രൊഫ.ബിയാട്രിസ് അലക്സിസ്, ശ്രീനി പട്ടത്താനം, പല്ലിശേരി, രാജു.ഡി.മംഗലത്ത്, ജി.വിക്രമൻ പിള്ള, ഡോ.സുരേഷ് കുമാർ, ശശിധരൻ കുണ്ടറ, മണി ചെന്താപ്പൂര്, അമ്പിളി ദേവി എന്നിവർ സംസാരിക്കും. 5ന് ഡോ.ശ്രീനിവാസൻ അനുസ്മരണത്തിൽ എസ്.നാസർ, പ്രൊഫ.കെ.ജയരാജൻ, ഡോ.കായംകുളം യൂനിസ്, സുമം രാജശേഖരൻ എന്നിവർ സംസാരിക്കും.