ഫുട്ബാൾ ടൂർണമെന്റ്

Friday 21 November 2025 12:24 AM IST

കൊല്ലം: നെടുമ്പന ഗ്രാമത്തിലെ ക്ലബുകളും ലൈബ്രറികളും കൊല്ലം സിദ്ധാർത്ഥ ഫൗണ്ടേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന

നവം സാംസ്കാരിക ഉത്സവത്തിന് തുടക്കമായി. ചൈൽഡ് പ്രൊട്ടക്ട് ടീം കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു റാവുത്തർ ഉദ്ഘാടനം ചെയ്തു. ഷമീർ കുളപ്പാടം, അനിൽകുമാർ, രാജീവ് നരിക്കൽ, സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് എന്നിവരും ടൂർണമെന്റ് റഫറിമാരായ അശോകൻ ശൂരനാട്, റോബിൻസൺ മയ്യനാട്, നന്ദു ഓച്ചിറ തുടങ്ങിയവർ പങ്കെടുത്തു. 23ന് കുണ്ടറ നിന്ന് ഓൾ കേരള മാരത്തോൺ മത്സരം നടക്കും. വിജയികൾക്ക് വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സമ്മാനങ്ങൾ വിതരണം ചെയ്യും. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഗംഗ പ്രസാദ് മുഖ്യാതിഥിയാകും.