തെള്ളിയൂർകാവിൽ ജില്ലാകളക്ടർ എത്തി
Friday 21 November 2025 12:24 AM IST
മല്ലപ്പള്ളി : തെള്ളിയൂർകാവ് വൃശ്ചിക വാണിഭം കാണാൻ ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ എത്തി. തെള്ളിയൂർകാവിലെ ഗ്രാമീണ മേളയുടെ വിശേഷം നേരിട്ടറിയാൻ കളക്ടർ ആദ്യം ഭഗവതി ക്ഷേത്രത്തിലാണ് എത്തിയത്. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അഖിൽ എസ് നായർ, സമിതി അംഗങ്ങളായ ജി.ജയകൃഷ്ണൻ, ബാബു സുരാജ് എന്നിവർ ചേർന്ന് കളക്ടറെ സ്വീകരിച്ചു. തുടർന്ന് മേളയിലെ വിശേഷ ഇനമായ ഉണക്ക പാൽസ്രാവ് വിപണിയിൽ എത്തിയ അദ്ദേഹം മീനിന്റെ പ്രത്യേകത, വിപണന സാദ്ധ്യത, വെല്ലുവിളികൾ തുടങ്ങിയവ ചോദിച്ചറിഞ്ഞു.