സുരക്ഷാ ക്രമീകരണം വിലയിരുത്തി
Friday 21 November 2025 12:25 AM IST
കൊല്ലം: കളക്ടർ എൻ.ദേവിദാസ് കല്ലട ജലോത്സവത്തിന്റെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി. പ്രത്യേക യോഗത്തിൽ പൊലീസ്, അഗ്‌നിശമന സേന, അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെയും ചുമതലപ്പെടുത്തി. പൊതുശുചിത്വം ഉറപ്പാക്കാൻ ശുചിത്വ മിഷനും നിർദേശം നൽകി. ഉദ്ഘാടന ചടങ്ങുകൾക്കായി ജങ്കാറിൽ പന്തലൊരുക്കണം. കച്ചവടക്കാരുടെ ലൈസൻസ് പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകൾ ലളിതമായി നടത്താനും കളക്ടർ നിർദേശം നൽകി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, പൊലീസ്, ഫയർ ഫോഴ്‌സ്, ജില്ലാ മെഡിക്കൽ ഓഫീസിൽ, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.