ഭവനനിർമ്മാണം തുടങ്ങി

Friday 21 November 2025 12:25 AM IST

തിരുവല്ല : എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ നേതൃത്വത്തിൽ നൽകുന്ന ധനസഹായം കൊണ്ട് നിർദ്ധന കുടുംബങ്ങളുടെ ഭവന നിർമ്മാണം തുടങ്ങി. വിവിധ ശാഖകളിൽ നിന്ന് ലഭിച്ച 38 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത 30 കുടുംബങ്ങൾക്കാണ് ഭവനം നിർമ്മിക്കാൻ ധനസഹായം നൽകുന്നത്. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താനായി 10,000 രൂപ മുതൽ പുതിയ വീടുകളുടെ നിർമ്മാണ പൂർത്തീകരണത്തിനായി 75,000 രൂപ വരെ നിർദ്ധന കുടുംബങ്ങൾക്ക് ധനസഹായം ലഭിക്കും. യൂണിയനിൽ നിന്ന് ശാഖകൾക്ക് ധനസഹായം കൈമാറും. തുടർന്ന് ശാഖകളുടെ മേൽനോട്ടത്തിൽ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കും. .