ആത്മോപദേശ ശതകം ഗൂഗിൾ പഠന ക്ലാസ്
Friday 21 November 2025 12:26 AM IST
കൊല്ലം: ഗുരുദർശനം തനിമയോടെ പകർന്നുനൽകി മതാതീത ആത്മീയത സന്ദേശം ജനഹൃദയങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭയുടെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മോപദേശ ശതകം ഗൂഗിൾ പഠന ക്ലാസ് സംഘടിപ്പിച്ചുവരുന്നു. എല്ലാ വെള്ളിയാഴ്ചയും രാത്രി 8ന് ആരംഭിക്കും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ക്ലാസ് നയിക്കും. സഭ സംസ്ഥാന പ്രസിഡന്റ് എം.എസ്.മണിലാലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി പന്മന സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. ഗൂഗിൽ മീറ്റ് ലിങ്ക് rxw-hfdq-has. സംസ്ഥാന ട്രഷറർ അഡ്വ. എം.പി.സുഗതൻ ചിറ്റുമല സ്വാഗതവും ജില്ലാ പ്രസിഡന്റ് വി.എൻ.ഗുരുദാസ് നന്ദിയും പറയും.