കച്ചവടക്കാരൻ അറസ്റ്റിൽ
Friday 21 November 2025 12:28 AM IST
കുന്നത്തൂർ: സ്‌കൂൾ വിദ്യാർത്ഥികളെ മിഠായി നൽകി വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കച്ചവടക്കാരനെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് പതാരം ‘നട്‌സ് കുട്ടൻ’ എന്നറിയപ്പെടുന്ന രഞ്ജിത്തിനെയാണ് (55) പോക്‌സോ നിയമപ്രകാരം പിടികൂടിയത്. നാല്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് മിഠായി നൽകി കടയ്ക്ക് അകത്തേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറാൻ ശ്രമിച്ചത്. കുട്ടികൾ വിവരം അദ്ധ്യാപകരെ അറിയിച്ചു. ഇതോടെ രഞ്ജിത്ത് കുട്ടികളെ പിന്തുടർന്ന് ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. ഭയന്ന ഒരു കുട്ടി ഓടി തൊട്ടടുത്തുള്ള ഡെന്റൽ ക്ലിനിക്കിൽ അഭയം തേടി. കാര്യങ്ങൾ മനസിലാക്കിയ ഡോക്ടർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. റിമാൻഡ് ചെയ്തു.