ശിഖരം കാറിൽ വീണ് യുവതിക്ക് ദാരുണാന്ത്യം

Friday 21 November 2025 12:29 AM IST

പെരുമ്പിലാവ്: തൃശൂർ കടവല്ലൂരിൽ വൻ ശിഖരം കാറിലേക്ക് വീണ് യുവതിക്ക് ദാരുണന്ത്യം. പെരുമ്പറമ്പ് സ്വദേശി ആതിരയാണ് (27) മരിച്ചത്. കാറിലുണ്ടായിരുന്ന യുവാവിന് പരിക്കേറ്രു. ഇന്നലെ രാത്രി 7.25നാണ് അപകടം. തൃശൂർ ഭാഗത്തുനിന്ന് എടപ്പാൾ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. മുമ്പിൽ പോകുകയായിരുന്ന കണ്ടെയ്‌നർ ലോറി ചാഞ്ഞുനിന്ന ശിഖരത്തിൽ ഇടിച്ചതോടെ ശിഖരം കാറിലേക്ക് പൊട്ടിവീണു. യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ മരക്കൊമ്പ് മുറിച്ചുമാറ്റി. കുന്നംകുളം പൊലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.