ഹണി റോസിന്റെ വീട്ടിൽ ജി.എസ്.ടി പരിശോധന

Friday 21 November 2025 12:40 AM IST

കൊച്ചി: സിനിമാതാരം ഹണി റോസ് ജി.എസ്.ടി അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്ര ജി.എസ്.ടി വകുപ്പ് പരിശോധിച്ചു. ഹണി റോസിന്റെ മൊഴിയെടുത്തെങ്കിലും ക്രമേക്കേട് കണ്ടെത്തിയിട്ടില്ല.

മൂലമറ്റത്തെ വീട്ടിലും കടവന്ത്ര, ആലുവ എന്നിവിടങ്ങളിലെ ഫ്ളാറ്റുകളിലുമാണ് കഴിഞ്ഞദിവസം ജി.എസ്.ടി കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥർ എത്തിയത്. നടിയെന്ന നിലയിലും, ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നതിനും ലഭിക്കുന്ന പ്രതിഫലത്തിന് ജി.എസ്.ടി അടയ്‌ക്കുന്നുണ്ടോയെന്നാണ് പരിശോധിച്ചത്. സാധാരണ നടപടിക്രമം മാത്രമാണെന്നും ശേഖരിച്ച രേഖകൾ പരിശോധിച്ചുവരികയാണെന്നും സെൻട്രൽ ജി.എസ്.ടി അധികൃതർ പറഞ്ഞു.