നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്നുകൂടി

Friday 21 November 2025 12:41 AM IST

തിരുവനന്തപുരം: തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക ഇന്നുകൂടി സമർപ്പിക്കാം. വൈകിട്ട് 3ന് സമയപരിധി അവസാനിക്കും. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികയും 2എ ഫോറവും പൂരിപ്പിച്ച് നിക്ഷേപ തുകയും അടച്ച് പ്രതിജ്ഞ ചെയ്ത് നിശ്ചിത ഫോറത്തിൽ ഒപ്പുവച്ച് അതത് വരണാധികാരിക്ക് സമർപ്പിക്കണം. നാളെ സൂക്ഷ്മപരിശോധന നടത്തും. അതിനുശേഷം സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും. 24 വൈകിട്ട് 3വരെ പത്രിക പിൻവലിക്കാം.