സി.പി.എമ്മിന് ഒഴിഞ്ഞു മാറാനാകില്ല: വി. മുരളീധരൻ

Friday 21 November 2025 12:43 AM IST

തിരുവനന്തപുരം: സി.പി.എം അറിഞ്ഞാണ് ശബരിമല സ്വർണക്കൊള്ള എന്ന് തെളിയിക്കുന്നതാണ് മുൻ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിന്റെ അറസ്റ്റെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഉദ്യോഗസ്ഥതല തട്ടിപ്പ് എന്നുപറഞ്ഞ് സി.പി.എമ്മിന് ഇനിയും ഒഴിഞ്ഞുമാറാനാകില്ല. അറസ്റ്റിലായശേഷവും പത്മകുമാറിനെ സംരക്ഷിക്കാനാണ് എം.വി.ഗോവിന്ദൻ ശ്രമിക്കുന്നത്. അതിനർത്ഥം അന്വേഷണം മുന്നോട്ടു പോയാൽ കൂടുതൽ ഉന്നതർ കുടുങ്ങും എന്നാണ്. മുൻ ദേവസ്വം മന്ത്രിക്കും ഇതിൽ പങ്കുണ്ട് എന്ന് ഉറപ്പാണെന്നും മുരളീധരൻ പറഞ്ഞു