തദ്ദേശ തിരഞ്ഞെടുപ്പ് : സമർപ്പിച്ചത് 64,814 പത്രിക
Friday 21 November 2025 12:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 23000 തദ്ദേശ വാർഡുകളിലേക്ക് മത്സരിക്കാനുള്ള പത്രികാസമർപ്പണത്തിന് ഒരുദിവസം മാത്രം ശേഷിക്കെ ഇന്നലെ പത്രികകളുടെ തള്ളിക്കയറ്റമായിരുന്നു. ഇന്നലെ 36,153 പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇതോടെ പത്രിക സമർപ്പിച്ചവരുടെ എണ്ണം 64814 ആയി. ആകെ 95369 സെറ്റ് പത്രികകളാണ് സമർപ്പിച്ചതെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു.