ഫിറ്റ്നെസ് ഫീസ് വർദ്ധനയിൽ കുഴങ്ങി വാഹന ഉടമകൾ

Friday 21 November 2025 12:51 AM IST

തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധനാ ഫീസ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചത് സംസ്ഥാനത്തും നടപ്പാക്കി. അപ്രതീക്ഷിത ഫീസ് വർദ്ധന കാരണം നിരവധി വാഹനങ്ങൾ ഫിറ്റ്നെസ് പുതുക്കാതെ മടങ്ങി. ഓട്ടോറിക്ഷ, ടാക്സി കാറുകൾ, മിനിവാനുകൾ, ബസ്, ലോറി തുടങ്ങിയ പൊതുവാഹനങ്ങൾക്കാണ് വർദ്ധന ബാധകം. ഇവയ്ക്ക് നിശ്ചിത കാലയളവിൽ ഫിറ്റ്നെസ് പുതുക്കേണ്ടതുണ്ട്. സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയിട്ടില്ലാത്തതിനാൽ അധികതുക ഓഫീസുകളിൽ ഈടാക്കുകയാണ്. ഓട്ടോമേറ്റഡ് ഫിറ്റ്നെസ് സെന്ററുകൾ നിലവിൽവരുമ്പോൾ ടെസ്റ്റിംഗ് ഫീസ് കൂടി നൽകേണ്ടിവരും. ഫലത്തിൽ പഴയ വാഹനങ്ങളുടെ ഉപയോഗം പൂർണമായി നിരുത്സാഹപ്പെടുത്തുന്നതാണ് കേന്ദ്രനയം. വാഹനങ്ങളുടെ പഴക്കം അനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ച് ഉയർന്ന ഫീസ് ഈടാക്കും. 220 രൂപവരെ സർവീസ് ചാർജ്ജ് കൂടി നൽകേണ്ടിവരും.