മാസപ്പടി: സി.ബി.ഐ അന്വേഷണാവശ്യം പുതിയ ബെഞ്ചിൽ

Friday 21 November 2025 12:55 AM IST

കൊച്ചി: സി.എം.ആർ.എൽ- എക്‌സാലോജിക് ഇടപാടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതിയിൽ പുതിയ ഡിവിഷൻ ബെഞ്ചിൽ പരിഗണനയ്ക്കെത്തി. ഹർജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് വാദത്തിനായി മാറ്റി.

മാദ്ധ്യമപ്രവർത്തകൻ എം.ആർ. അജയന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഒഴിവായിരുന്നു. നേരത്തെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് വി.എം. ശ്യാംകുമാറും ഒഴിവായിരുന്നു.