പാമ്പു കടിയേറ്റ് ഒരു വയസുകാരൻ മരിച്ചു
Friday 21 November 2025 1:22 AM IST
മഞ്ചേരി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഒരു വയസുകാരൻ പാമ്പു കടിയേറ്റു മരിച്ചു. പൂക്കൊളത്തൂർ കല്ലേങ്ങൽ ഉന്നതിയിലെ ശ്രീജേഷ്- ശോഭ ദമ്പതികളുടെ മകൻ അർജുനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. കുട്ടിയുടെ കാലിൽ രക്തം വന്നതു കണ്ട് തൃപ്പനച്ചി പി.എച്ച്.സിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടർമാർ പാമ്പ് കടിയേറ്റതാണെന്നു സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. സഹോദരങ്ങൾ: അനുശ്രീ, അമൃത.