പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്; നടപടി വായ്‌പകളെടുത്തതുമായി ബന്ധപ്പെട്ട്
Friday 21 November 2025 8:21 AM IST
മലപ്പുറം: മുൻ എംഎൽഎ പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടിലും അൻവറിന്റെ സഹായിയുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. വായ്പകളെടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന. ഒരു സ്ഥലത്തിന്റെ രേഖവച്ച് രണ്ട് വായ്പയെടുത്തെന്നാണ് അൻവറിനെതിരെയുള്ള പരാതി.
2015ൽ അൻവറും സഹായിയും ചേർന്ന് 12 കോടി വായ്പയെടുത്തിരുന്നു. സംഭവത്തിൽ വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.