കൊച്ചിയിൽ ചീനവലത്തട്ട് തകർന്ന് അപകടം; ഏഴ് വിദേശികൾ അഴിമുഖത്തേക്ക് വീണു

Friday 21 November 2025 12:38 PM IST

കൊച്ചി: ഫോർട്ട് കൊച്ചിയിൽ ചീനവലത്തട്ട് തകർന്ന് അപകടം. കൊച്ചി കാണാനെത്തിയ വിദേശ സഞ്ചാരികൾ ചീനവല ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെയാണ് തട്ട് തകർന്ന് കായലിൽ വീണത്. തുടർന്ന് വിദേശികൾ അഴിമുഖത്തേക്ക് വീണു. ഏഴുപേരാണ് അപകടത്തിൽപ്പെട്ടത്.

ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്. ആർക്കും സാരമായ പരിക്കില്ലെങ്കിലും ഇവരുടെ ബാഗ് ഉൾപ്പെടെ നഷ്‌ടപ്പെട്ടു. വലയുടെ പലകകൾ ദ്രവിച്ച നിലയിലാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും സഞ്ചാരികൾ അതിൽ കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.