ഡോ. മുൻഷി കായികമേള
Saturday 22 November 2025 12:09 AM IST
കൊച്ചി: എരൂർ ഭവൻസ് വിദ്യാമന്ദിർ സംഘടിപ്പിക്കുന്ന ഡോ.കെ.എം. മുൻഷി സ്‌മാരക അത്‌ലറ്റിക് മീറ്റ് കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിൽ ആരംഭിച്ചു. ഇന്ന് സമാപിക്കുന്ന മേളയിൽ 32 സ്കൂളുകളിലെ 1300 വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. സിയാൽ കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണൽ റോയ് വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി ദീപശിഖയ്ക്ക് തിരികൊളുത്തി സ്‌കേറ്റിംഗ് ചാമ്പ്യൻ ഋഷി ഡി. പണിക്കർക്ക് കൈമാറി. ഭവൻസ് വിദ്യാമന്ദിർ പ്രിൻസിപ്പൽ പാർവതി ഇ, വൈസ് പ്രിൻസിപ്പൽ ഇന്ദ്രാണി ഹരിദാസൻ, വിദ്യാഭവൻ ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് കെ, സെക്രട്ടറി ശങ്കരനാരായണൻ കെ. തുടങ്ങിയവർ പങ്കെടുത്തു.