മസ്ദൂർ സംഘ് കൺവെൻഷൻ
കൊച്ചി: കേരള വൈദ്യുതി മസ്ദൂർ സംഘ് ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ.വി. മധുകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുമേഷ് വലയനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സജീവ് വേങ്ങൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം.എൻ. മഹേഷ്, ജില്ലാ സെക്രട്ടറി മണി മന്നാലയിൽ, ട്രഷറർ ഷിബു സി.എ. എന്നിവർ സംസാരിച്ചു. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് തൊഴിലാളികളെ അപകടമരണങ്ങളിൽ നിന്ന് രക്ഷിക്കണമെന്നും ജോലിസമയം എട്ടു മണിക്കൂറായി നിജപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. രണ്ടുവർഷമായ ശമ്പളപരിഷ്കരണം നടപ്പാക്കണം. ഡി.എ കുടിശിക അനുവദിക്കണം. ഡിസംബറിൽ നടക്കുന്ന മഹാസമ്പർക്കത്തിന് കൺവൻഷൻ രൂപം നൽകി.