ദുബായ് എയർഷോയ്‌ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്നുവീണു, പൈലറ്റിന് വീരമൃത്യു

Friday 21 November 2025 4:18 PM IST

ദുബായ്: ദുബായ് എയർഷോയ്‌ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തകർന്നുവീണു. പ്രാദേശിക സമയം 2.10നാണ് സംഭവമുണ്ടായത്. ദുബായിലെ അൽ മക്തും വിമാനത്താവളത്തിലാണ് സംഭവം. തേജസ് യുദ്ധവിമാനത്തിന്റെ പ്രകടനത്തിനിടെ താഴേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടം സ്ഥിരീകരിച്ച വ്യോമസേന പൈലറ്റ് വീരമൃത്യു വരിച്ചതായും സ്ഥിരീകരിച്ചു.

ഇന്ത്യ നിർമ്മിച്ച വിവിധോദ്ദേശ യുദ്ധവിമാനമാണ് തേജസ്. എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി രൂപകൽപനചെയ്‌ത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് തേജസ് നിർമ്മിച്ചത്. ലൈറ്റ് കോംബാക്‌ട് എയർക്രാഫ്‌റ്റായ ഈ വിമാനത്തിന് മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയാണ് തേജസ് എന്ന പേര് നൽകിയത്. അപകടത്തെ തുടർന്ന് ദുബായ് എയർഷോ നിർത്തിവച്ചു.