അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ജീവനക്കാരൻ ലോഡ്‌ജിൽ മരിച്ച നിലയിൽ; വീട്ടിൽ നിന്നിറങ്ങിയത് ജോലിക്കെന്ന് പറഞ്ഞ്

Friday 21 November 2025 4:21 PM IST

തിരുവനന്തപുരം: അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ജീവനക്കാരനെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്രൈബ്യൂണൽ സെക്ഷൻ ഓഫീസർ സുനിൽകുമാറാണ് മരിച്ചത്. പാലോടുള്ള ലോഡ്‌ജിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്‌ച മുതൽ സുനിൽകുമാറിനെ കാണാനില്ലായിരുന്നു. തെരച്ചിൽ തുടരുന്നതിനിടെയാണ് ലോഡ്‌ജ് മുറിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സുനിൽകുമാറിന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെ മുറിയിൽ നിന്ന് ആരും പുറത്തേക്ക് വരാതിരുന്നതിനെത്തുടർന്ന് ജീവനക്കാർ വാതിൽ തുറന്ന് ഉള്ളിൽ കയറി പരിശോധിച്ചു. അപ്പോഴാണ് സുനിൽകുമാറിനെ കൈഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിക്കുള്ളിലായിരുന്നു മൃതദേഹം. ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി മരണം സ്ഥിരീകരിച്ചു. പേരൂർക്കടയിലെ വീട്ടിൽ നിന്ന് ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് സുനിൽകുമാർ ബുധനാഴ്‌ച ഇറങ്ങിയത്. അന്നുതന്നെ പാലോടുള്ള ലോഡ്‌ജിൽ മുറിയെടുത്തു. സുനിൽ വീട്ടിലെത്താത്തതിനെത്തുടർന്ന് ഇന്നലെയാണ് കുടുംബം പൊലീസിൽ പരാതി കൊടുത്തത്.