'ശബരിമല പോരാട്ട നായിക ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥി'; വ്യാജ പ്രചരണത്തിൽ കളക്‌ടർക്ക് പരാതി നൽകി സിപിഎം

Friday 21 November 2025 4:50 PM IST

പത്തനംതിട്ട: ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന വ്യാജ പ്രചരണത്തിൽ പത്തനംതിട്ട ജില്ലാ കളക്‌ടർക്ക് പരാതി നൽകി സിപിഎം.

റാന്നി പഞ്ചായത്ത് 20-ാം വാർഡിൽ ബിന്ദു അമ്മിണി മത്സരിക്കുന്നതായിട്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ പ്രചരണം നടക്കുന്നത്. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കളക്‌ടർക്ക് പരാതി നൽകിയിരിക്കുന്നത്. ശബരിമല പോരാട്ട നായിക എന്ന തലക്കെട്ടോടെയാണ് കാർഡ് പ്രചരിക്കുന്നത്.