ശില്പശാല ഉദ്ഘാടനം ചെയ്തു

Saturday 22 November 2025 12:05 AM IST
പട്ടികജാതി മോർച്ച മണ്ഡലം ശില്പശാല സംസ്ഥാന ജനറൽ സെക്രട്ടറി വി സി ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി: പട്ടികജാതി ക്ഷേമഫണ്ട് വകമാറ്റുന്നത് അവസാനിപ്പിക്കണമെന്നും കേന്ദ്ര സർക്കാർ പട്ടിക ജാതി -വർഗ ക്ഷേമത്തിനായി അനുവദിക്കുന്ന ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റാതെ അർഹതപ്പെട്ടവർക്കു വേണ്ടി കൃത്യമായി വിനിയോഗിക്കണമെന്നും പട്ടികജാതി മോർച്ച മണ്ഡലം ശില്പശാല ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി വി സി ബിനീഷ് ഉദ്ഘാടനം ചെയ്തു. പയ്യോളിയിൽ സംഘടിപ്പിച്ച ശില്പശാലയിൽ നീലിമ രവി അദ്ധ്യക്ഷ‌ത വഹിച്ചു. മോർച്ച ജില്ലാ പ്രസിഡന്റ് ആർ.കെ ശങ്കരൻ, മോർച്ച വടകര നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി നിരയിൽ ഗോപാലൻ, പെൻഷനേഴ്സ് സംഘ് ജില്ലാ ജോ. സെക്രട്ടറി പി.പി ബാലചന്ദ്രൻ, അഭിലാഷ് മുയിപ്പോത്ത്, ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം സി.പി രവീന്ദ്രൻ പ്രസംഗിച്ചു.