യുത്ത് വിംഗ് കൺവെൻഷൻ
Saturday 22 November 2025 12:07 AM IST
ഫറോക്ക്: വ്യാപാര മേഖലയിൽ കൂടുതൽ കാഴ്ചപ്പാടുള്ള വ്യാപാരികളെ സൃഷ്ടിക്കുന്നതിനായി ജില്ലാതലത്തിൽ പ്രത്യേക ഇന്നവേറ്റീവ് ബിസിനസ് ഹബ്ബുകൾ സ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബേപ്പൂർ മണ്ഡലം യുത്ത് വിംഗ് കൺവെൻഷൻ ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു, യൂത്ത് വിംഗ് മണ്ഡലം പ്രസിഡന്റ് നൗഷീദ് അരീക്കാട് അദ്ധ്യക്ഷത വഹിച്ചു. ഒ.പി രാജൻ, കെ ബീരാൻ, പി.എം അജ്മൽ, ഷംസുദ്ദീൻ എളേറ്റിൽ, തൗസീഫ് പി.എം, സംഷീർ ഫറോക്ക്, ആരിഫ് അരീക്കാട്, മിനി പ്രദീപ്, അൻഷാസ് ഫറോക്ക്, പി.പി ബഷീർ, ഷിജു പാലക്കൽ പ്രസംഗിച്ചു.