ഫിറ്റ്‌നസ് ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന്

Saturday 22 November 2025 12:07 AM IST
യൂസ്ഡ് വെഹിക്കിൾ

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വാഹന ഫിറ്റ്‌നസ് / ടെസ്റ്റിംഗ് ഫീസ് വര്‍ദ്ധനവ് ജനവിരുദ്ധ നടപടിയാണെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. 10,15, 20 വര്‍ഷമുള്ള വാഹനങ്ങള്‍ക്ക് അന്യായമായി ഫീസ് വര്‍ദ്ധിപ്പിച്ചതിലൂടെ സാധാരണ ജനങ്ങളുടെ ജീവിതമാണ് താറുമാറാകുന്നതെന്ന് അസോസിയേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ ഇടപെട്ട് ഫീസ് ഈടാക്കല്‍ നിറുത്തണമെന്നും കേന്ദ്രത്തോട് പിന്‍വലിപ്പിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരങ്ങള്‍ക്കും നിയമനടപടികള്‍ക്കും നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ സിദ്ധീക്ക് മാളിയേക്കല്‍, അസീസ്, ലത്തീഫ് കുറുങ്ങോട്, അബ്ദുള്ള വടകര, സത്താര്‍, കമറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.