അങ്കമാലിയിൽ 245 പത്രികകൾ

Friday 21 November 2025 8:56 PM IST

അങ്കമാലി: പത്രികസമർപ്പണം പൂർത്തിയായതോടെ ഇനി പ്രചാരണ ചൂടിലേക്കാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. അങ്കമാലി നഗരസഭയിൽ 245 പത്രികകളാണ് ആകെ ലഭിച്ചിട്ടുള്ളത്. 120 സ്ഥാനാർത്ഥികളാണ് പത്രിക നൽകിയിട്ടുള്ളത്. ശനിയാഴ്ച സൂക്ഷ്മപരിശോധന നടക്കും. തിങ്കളാഴ്ച വരെ പത്രിക പിൻവലിക്കാം. അതിനുശേഷമേ എത്ര സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടെന്ന് കൃത്യമായി അറിയാൻ കഴിയൂ. കറുകുറ്റി പഞ്ചായത്തിൽ 105 പേരാണ് പത്രിക നൽകിയിരിക്കുന്നത്. 76 സ്ഥാനാർത്ഥികളാണുള്ളത്. മൂക്കന്നൂർ പഞ്ചായത്തിൽ 109 പേർ പത്രിക സമർപ്പിച്ചിട്ടുണ്ട്. തുറവൂർ പഞ്ചായത്തിൽ 129 പേരാണ് പത്രിക നൽകിയിരിക്കുന്നത്.