വർദ്ധിപ്പിച്ച ക്ഷേമ പെൻഷൻ വിതരണം
Saturday 22 November 2025 12:59 AM IST
കൊച്ചി: കേരള സർക്കാർ നവംബർ മുതൽ വർദ്ധിപ്പിച്ച 2000രൂപ ക്ഷേമ പെൻഷൻ ഉൾപ്പെടെ ഒക്ടോബർ, നവംബർ മാസത്തെ പെൻഷൻ 3600/ രൂപ വീതം വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിതരണം തുടങ്ങി. 2091 പേർക്കായി 71,96,000/ രൂപയാണ് വീടുകളിൽ എത്തി വിതരണം ചെയ്യുന്നത്. ചളിക്കവട്ടം പുളിയാമ്പുള്ളി ക്ഷേത്രത്തിന് സമീപം ചുങ്കത്ത് വീട്ടിൽ കൗസല്യ രാമചന്ദ്രന് നൽകി ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് ഭരണ സമിതി അംഗം കെ.എ. അഭിലാഷ്, പെൻഷൻ വിതരണക്കാരി ഷീബ ദിലീപ് എന്നിവർ പങ്കെടുത്തു.