പത്രിക സമർപ്പണം പൂർത്തിയായി ഇനി പോരാട്ടം

Saturday 22 November 2025 12:10 AM IST
നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​ദി​വ​സ​മാ​യ​ ​ഇ​ന്ന​ലെ​ ​ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ലു​ണ്ടാ​യ​ ​തി​ര​ക്ക്.

കോഴിക്കോട്: ഇനി പത്തൊൻപത് ദിവസങ്ങൾ കൂടി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ ഇന്നലെ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചതോടെ മത്സര ചിത്രം തെളിഞ്ഞു. ജില്ലയിൽ ആകെ 9977 പത്രികകളാണ് ലഭിച്ചത്. കോർപറേഷൻ, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികൾ കളം നിറഞ്ഞതോടെ ഇനി പോരാട്ടച്ചൂടിന്റെ ദിനങ്ങൾ. ജയം നിലനിർത്താൻ എൽ.ഡി.എഫും കൈവിട്ടുപോയ ജില്ല തിരിച്ചു പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കുമ്പോൾ സാന്നിദ്ധ്യം അറിയിക്കാൻ എൻ.ഡി.എയും പരിശ്രമത്തിലാണ്. കോർപറേഷനിലേക്ക് മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ചലച്ചിത്ര സംവിധായകൻ വി.എം.വിനു വോട്ടർപട്ടികയിൽ ഇടം നേടാതെ പോയത് യു.ഡി.എഫിനേറ്റ അടിയായിരുന്നു. കല്ലായി വാർഡിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനെ ഡി.സി.സി നേതൃത്വം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാണ് ക്ഷീണം തീർത്തത്. സീറ്റിനെ ചൊല്ലി ലീഗിലും അസ്വാരസ്യങ്ങൾ ഉണ്ടായങ്കെിലും 25 സീറ്റിലും മുസ്‌ലിം ലീഗിന് സ്ഥാനാർത്ഥികളായി. കോർപറേഷൻ 76 ഡിവിഷനിലേക്ക് 49 സീറ്റുകളിലേക്ക് കോൺഗ്രസും സി.എം.പി രണ്ട് സീറ്റുകളിലേക്കുമാണ് മത്സരിക്കുന്നത്. 57​ ​സീ​റ്റി​ലാ​ണ് ​സി.​പി.​എം​ ​മ​ത്സ​രി​ക്കു​ന്നത്. ​സി.​പി.​ഐ​ 5​ ​സീ​റ്റി​ലും​ ​ആ​ർ.​ ​ജെ.​ഡി​ 5​ ​സീ​റ്റി​ലും​ ​എ​ൻ.​സി.​പി​ 3​ ​സീ​റ്റി​ലും​ ​ജ​ന​താ​ദ​ൾ​ ​എ​സ് ​-​ ​ര​ണ്ടും​ ​ഐ.​എ​ൻ.​എ​ൽ,​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ്,​ ​നാ​ഷ​ണ​ൽ​ ​ലീ​ഗ്,​ ​കോ​ൺ​ഗ്ര​സ് ​എ​സ്.​ ​എ​ന്നീ​ ​പാ​ർ​ട്ടി​ക​ൾ​ ​ഒ​ന്ന് ​വീ​തം​ ​സീ​റ്റു​ക​ളി​ലും​ ​മ​ത്സ​രി​ക്കും.​ ​ ലീഗ് നേതൃത്വവുമായുള്ള അതൃപ്തിയെത്തുടർന്ന് മൂന്നാലിങ്കലിൽ നിലവിലെ ലീഗ് കൗൺസിലറായ കെ.റംലത്ത് പാർട്ടി വിട്ടിരുന്നു. രാഷ്ട്രീയ ജനതാദളിൽ (ആർ.ജെ.ഡി) ചേർന്ന റംലത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായായാണ് മത്സരിക്കുക. നേരത്തെ ഇവിടെ ആർ.ജെ.ഡി നേതാവ് തോമസ് മാത്യുവിനെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. കെ.റംലത്ത് വന്നതോടെ തോമസ് പിൻമാറുകയും റംലത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. എൻ.ഡി.എയിൽ 74 സീറ്റിൽ ബി.ജെ.പിയും ഓരോ സീറ്റ് വീതം നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി), ബി.ഡി.ജെ.എസ് എന്നിവരാണ് മത്സരിക്കുന്നത്.

ജില്ലാ പഞ്ചായത്തിലും സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു കഴിഞ്ഞു. 28 ഡിവിഷനിൽ പതിനാറു ഡിവിഷനിലും സി.പി.എം മത്സരിക്കും. സി.പി.ഐയും ആർ.ജെ.ഡിയും നാലു സീറ്റിലും എൻ.സി.പി, കേരള കോൺഗ്രസ്(എം), ജനതാദൾ എസ്, ഐ.എൻ.എൽ എന്നിവർ ഓരോ സീറ്റിലാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ 14 ഡിവിഷനിൽ കോൺഗ്രസും 11 ഡിവിഷനിൽ മുസ്‌ലിം ലീഗും ഓരോ ഡിവിഷനിൽ വീതം സി.എം.പിയും കേരള കോൺഗ്രസും ആർ.എം.പിയും മത്സരിക്കും. എൻ.ഡി.എയിൽ 27 സീറ്റിലേക്ക് ബി.ജെ.പിയും ഒരു സീറ്റിൽ ബി.ഡി.ജെ.എസുമാണ് മത്സരിക്കുന്നത്.

നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രികസൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​ ​ഇ​ന്ന്

കോ​ഴി​ക്കോ​ട്:​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​നാ​മ​നി​ർ​ദേ​ശ​ ​പ​ത്രി​ക​ക​ളു​ടെ​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​ ​ഇ​ന്ന് ​ന​ട​ക്കും.​ ​പ​ത്രി​ക​ ​പി​ൻ​വ​ലി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ 24​ ​വെെ​കീ​ട്ട് ​മൂ​ന്ന് ​മ​ണി.​ ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​ർ,​ ​സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ ​എ​ല്ലാ​ ​നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക​ക​ളും​ ​പ​രി​ശോ​ധി​ക്കും.​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​വേ​ള​യി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി,​ ​സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ ​ഇ​ല​ക്ഷ​ൻ​ ​ഏ​ജ​ന്റ്,​ ​നി​ർ​ദ്ദേ​ശ​ക​ൻ,​ ​സ്ഥാ​നാ​ർ​ത്ഥി​ ​രേ​ഖാ​ ​മൂ​ലം​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ ​ഒ​രു​ ​വ്യ​ക്തി​ ​എ​ന്നി​വ​ർ​ക്ക് ​ഹാ​ജ​രാ​കാം.​ ​നി​യ​മാ​നു​സൃ​തം​ ​സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ ​പ​ത്രി​ക​ക​ൾ​ ​വ​ര​ണാ​ധി​കാ​രി​ ​സ്വീ​ക​രി​ക്കും.​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഷം,​ ​സ്വീ​ക​രി​ക്ക​പ്പെ​ട്ട​ ​പ​ത്രി​ക​ക​ൾ​ ​സ​മ​ർ​പ്പി​ച്ച​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​പ​ട്ടി​ക​ ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​ർ​ ​ത​യ്യാ​റാ​ക്കി​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​മ​ല​യാ​ളം​ ​അ​ക്ഷ​ര​മാ​ലാ​ ​ക്ര​മ​ത്തി​ലാ​ണ് ​പേ​ര് ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ക.​ ​സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ ​പേ​ര്,​ ​വി​ലാ​സം,​ ​അ​നു​വ​ദി​ച്ച​ ​ചി​ഹ്നം​ ​എ​ന്നി​വ​ ​പ​ട്ടി​ക​യി​ലു​ണ്ടാ​കും.

കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ല്‍ 9977​ ​പേ​ര്‍​ ​നാ​മ​നി​ര്‍​ദ്ദേ​ശ​ ​പ​ത്രി​ക​ ​ന​ല്‍​കി

കോ​ഴി​ക്കോ​ട് ​:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ല്‍​ ​ഇ​തു​വ​രെ​ ​നാ​മ​നി​ര്‍​ദ്ദേ​ശ​ ​പ​ത്രി​ക​ ​സ​മ​ര്‍​പ്പി​ച്ച​ത് 9,​​977​ ​പേ​ര്‍.​ ​ഇ​വ​രി​ല്‍​ 4,​​704​ ​പേ​ര്‍​ ​പു​രു​ഷ​ന്‍​മാ​രും​ 5,​​273​ ​പേ​ര്‍​ ​സ്ത്രീ​ക​ളു​മാ​ണ്.​ ​ഇ​ത്ര​യും​ ​പേ​രി​ല്‍​ ​നി​ന്ന് 14,​​249​ ​നാ​മ​നി​ര്‍​ദ്ദേ​ശ​ ​പ​ത്രി​ക​ക​ളാ​ണ് ​വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് ​ല​ഭി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​മാ​ത്രം​ 1,​​913​ ​പു​രു​ഷ​ന്മാ​രും​ 1,​​862​ ​സ്ത്രീ​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ 3,​​775​ ​പേ​ർ​ ​നാ​മം​ ​നി​ർ​ദ്ദേ​ശ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ച്ചു.