സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ
Saturday 22 November 2025 2:14 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴക്കാവ് ഭഗവതി ക്ഷേത്രത്തിന്റെയും സെന്റ് ജോർജ് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നാളെ മൂവാറ്റുപുഴക്കാവ് സങ്കീർത്തന അന്നദാനം മണ്ഡപത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 7.30ന് ഫാസ്റ്റിംഗ് ഷുഗർ പരിശോധനയോടെ ക്യാമ്പിന് തുടക്കമാകും. 9.30ന് സെന്റ് ജോർജ് ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ.പോൾ പി കല്ലിങ്കൽആരോഗ്യ ബോധവത്കരണ പ്രഭാഷണം നടത്തും. യൂറിക് ആസിഡ് ടെസ്റ്റ്, പൾമണറി ഫംഗ്ഷൻ ടെസ്റ്റ്, ഇ.സി.ജി, ന്യൂറോപ്പതി തുടങ്ങിയ നിരവധി പരിശോധനകൾ ക്യാമ്പിൽ സൗജന്യമായി ലഭിക്കും. ക്ഷേത്ര സമിതി നടപ്പിലാക്കുന്ന സാന്ത്വനഹസ്തം പദ്ധതിയുടെ ഉദ്ഘാടനം മാത്യു കഴൽനാടൻ എം.എൽ.എ നിർവ്വഹിക്കും.