ശാസ്ത്ര വിദ്യാഭ്യാസ പ്രദർശനം
Saturday 22 November 2025 2:16 AM IST
കൂത്താട്ടുകുളം: മേരിഗിരി പബ്ലിക് സ്കൂളിൽ 1 മുതൽ 9 വരെ ക്ലാസിലെ കുട്ടികൾക്കായി ശാസ്ത്ര സാമൂഹ്യ വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ മികച്ച യുവകർഷക പുരസ്കാര ജേതാവ് മോനു വർഗീസ് മാമൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രം, ഗണിതം, പൊതുവിജ്ഞാനം, സാമൂഹ്യശാസ്ത്രം, വിവരസാങ്കേതികവിദ്യ എന്നീ വിഷയങ്ങളും വർക്കിംഗ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ ചാർട്ടുകൾ പവർ പോയിന്റ് പ്രസന്റേഷൻ തുടങ്ങിയവയും ഉൾപ്പെടുത്തിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഡയറക്ടർ ഫാ. ജോസ് പാറേക്കാട്ട്, പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ, വൈസ് പ്രിൻസിപ്പൽ ഫാ. ജിബിൻ കുറ്റനാൽ, ഹെഡ്മിസ്ട്രസ് ബി.രാജി മോൾ. ജിജു രാജു, കൃഷ്ണ ആർ. നായർ, കെ. സുമി, സ്റ്റഫി സണ്ണി എന്നിവർ സംസാരിച്ചു.