യു.ഡി.എഫ്. കൺവെൻഷൻ

Saturday 22 November 2025 12:18 AM IST
ബാലുശ്ശേരി പഞ്ചായത്ത് യു.ഡി. എഫ്. കൺവെൻഷൻ എം.കെ. രാഘവൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ എം.കെ രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് ബാലുശ്ശേരി പഞ്ചായത്ത് ചെയർമാൻ ഹമീദ് ഹാജി പനായി അദ്ധ്യക്ഷനായി. കെ.പി.സി.സി മെമ്പർമാരായ കെ. രാമചന്ദ്രൻ,കെ.എം. ഉമ്മർ, കെ ബാലകൃഷ്ണ കിടാവ്, നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അഹമ്മദ് കോയ,

വി. ബി.വിജീഷ്, അസീസ് അൽഫാ, വി.സി. വിജയൻ, ഹക്കീം,കെ.കെ. പരീദ് എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി കെ.എം. ഉമർ കൺവീനർ അഹമ്മദ് കോയ എന്നിവരെ തെരഞ്ഞെടുത്തു.